CAREER DEEPIKA
ഇന്ത്യൻ നേവിയിൽ അഗ്നിവീർ തസ്തികയിലേക്കു വിജ്ഞാപനമായി. ഏപ്രിൽ 6 വരെ ഓൺലൈനായി അപേക്ഷിക്കാം. അഗ്നിവീർ (എസ്എസ്ആർ), അഗ്നിവീർ (മെട്രിക്) റിക്രൂട്ട്മെന്റുകളിലായി അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കുമാണ് അവസരം.
ഒഴിവിന്റെ എണ്ണം പ്രസിദ്ധപ്പെടുത്തിയിട്ടില്ല. 1/2027, 2/2027 എന്നീ രണ്ടു ബാച്ചുകളിലേക്കാണു പ്രവേശനം. നാലു വർഷത്തേക്കാണു നിയമനം. പ്രധാന തീയതികൾ സംബന്ധിച്ച വിശദാംശങ്ങൾ പട്ടികയിൽ.
യോഗ്യത: എസ്എസ്ആർ റിക്രൂട്: മാത്സും ഫിസിക്സും പഠിച്ച് 50% മാർക്കോടെ പ്ലസ് ടു ജയം അല്ലെങ്കിൽ 50% മാർക്കോടെ 3 വർഷ എൻജിനിയറിംഗ് ഡിപ്ലോമ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഓട്ടമൊബൈൽസ്/കംപ്യൂട്ടർ സയൻസ്/ ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ഐടി) അല്ലെങ്കിൽ മാത്സും ഫിസിക്സും പഠിച്ച് 50% മാർക്കോടെ രണ്ടു വർഷ വൊക്കേഷണൽ കോഴ്സ് വിജയം.
മെട്രിക് റിക്രൂട്ട്: 50% മാർക്കോടെ പത്താം ക്ലാസ് ജയം. 2025-26 അക്കാദമിക് വർഷത്തെ പത്ത്, പ്ലസ് ടു ബോർഡ് എക്സാം എഴുതുന്നവർക്കും അപേക്ഷിക്കാം. പ്രായം: 1/2027 ബാച്ച്: 2004 ഡിസംബർ 1 നും 2009 മേയ് 31 നും മധ്യേ ജനിച്ചവർ. 2/2027 ബാച്ച്: 2005 മേയ് 1നും 2009 ഒക്ടോബർ 31നും മധ്യേ ജനിച്ചവർ.
ശമ്പളം (1, 2, 3, 4 വർഷങ്ങളിൽ): 30,000; 33,000; 36,500; 40,000. തെരഞ്ഞെടുപ്പ്: രണ്ടു ഘട്ടങ്ങളായി. ആദ്യ ഘട്ടത്തിൽ ഇന്ത്യൻ നേവി എൻട്രൻസ് ടെസ്റ്റ് (INET-2026) നടത്തും. മേയിൽ കംപ്യൂട്ടർ ബേസ്ഡ് ഓൺലൈൻ ടെസ്റ്റായാണ് ഇതുനടത്തുക.
ഇതിൽ ജയിക്കുന്നവർക്കു രണ്ടാം ഘട്ടത്തിൽ പങ്കെടുക്കാം. ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ് (പിഎഫ്ടി), എഴുത്തു പരീക്ഷ, മെഡിക്കൽ പരിശോധന എന്നിവ ഉൾപ്പെടുന്നതാണു രണ്ടാം ഘട്ടം. പിഎഫ്ടി പാസാകുന്നവർക്കേ തുടർന്നുള്ളവയിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.
ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റിന് ഇനിപ്പറയുന്ന ഇനങ്ങളുണ്ടാകും പുരുഷൻ: 6 മിനിറ്റ് 30 സെക്കൻഡിൽ 1.6 കിലോമീറ്റർ ഓട്ടം, 20 സ്ക്വാറ്റ്സ്, 15 പുഷ്-അപ്സ്, 15 Bent Knee Sit-ups.
സ്ത്രീകൾ: 8 മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം, 15 സ്ക്വാറ്റ്സ്, 10 പുഷ്-അപ്സ്, 10 Bent Knee Sit-ups. ശാരീരികയോഗ്യത: ഉയരം-157 സെ.മീ. കാഴ്ചശക്തി വിശദാംശങ്ങൾ പട്ടികയിൽ.
ഫീസ്: 550 രൂപ+18% ജിഎസ്ടി. ഓൺലൈനായി ഫീസ് അടയ്ക്കാം. പരിശീലനം: അഗ്നിവീർ 01/2027 ബാച്ചുകാർക്ക് ഡിസംബറിലും, 02/2027 ബാച്ചുകാർക്ക് 2027 മേയിലും ഒഡീഷയിലെ ഐഎൻഎസ് ചിൽക്കയിൽ പരിശീലനമാരംഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് www.join indiannavy. gov.in സന്ദർശിക്കുക.
International
കൊച്ചി: ശ്രീലങ്കന് തീരത്ത് അമേരിക്കൻ അന്തർവാഹിനിയുടെ ആക്രമണത്തിൽ തകര്ന്ന ഇറേനിയന് യുദ്ധക്കപ്പലായ ഐആര്ഐഎസ് ഡേനയിലെ രക്ഷാപ്രവര്ത്തനത്തിനായി ഇന്ത്യന് നാവികസേനയും രംഗത്ത്. അപകടവിവരം ലഭിച്ചയുടന് ഇന്ത്യന് നാവികസേന രക്ഷാപ്രവര്ത്തനം ആരംഭിച്ചുവെന്ന് നാവികസേന പത്രക്കുറിപ്പില് വ്യക്തമാക്കി.
കഴിഞ്ഞ നാലിനു പുലര്ച്ചെയാണ് ഐആര്ഐഎസ് ഡേനയില്നിന്നുള്ള അപായ സന്ദേശം കൊളംബോയിലെ മാരിടൈം റസ്ക്യൂ കോ-ഓര്ഡിനേഷന് സെന്ററില് ലഭിച്ചത്. ശ്രീലങ്കയുടെ സെര്ച്ച് ആന്ഡ് റസ്ക്യൂ മേഖലയില്, ഗാലെ തീരത്തിന് 20 നോട്ടിക്കല് മൈല് പടിഞ്ഞാറു മാറിയാണ് കപ്പല് ഉണ്ടായിരുന്നത്.
തകര്ന്ന കപ്പലിലെ ജീവനക്കാരെ കണ്ടെത്തുകയെന്ന മാനുഷിക പരിഗണന മുന്നിര്ത്തിയാണ് ഇന്ത്യന് നാവികസേന ഈ ദൗത്യത്തില് പങ്കുചേരുന്നതെന്നും രക്ഷാപ്രവര്ത്തനങ്ങളുമായി ബന്ധപ്പെട്ട് ശ്രീലങ്കന് അധികൃതരുമായുള്ള ഏകോപനം തുടരുകയാണെന്നും പത്രക്കുറിപ്പില് പറയുന്നു.
ശ്രീലങ്കയുടെ നേതൃത്വത്തില് നടക്കുന്ന തെരച്ചിലിനായി നാലിനു രാവിലെ പത്തിന് ഇന്ത്യന് നാവികസേന ദീര്ഘദൂര സമുദ്രനിരീക്ഷണ വിമാനം വിന്യസിച്ചു. ജീവന്രക്ഷാ ബോട്ടുകളുമായി മറ്റൊരു വിമാനത്തെയും അടിയന്തര സാഹചര്യത്തിനായി സജ്ജമാക്കിയിട്ടുണ്ട്. ഇതിനു പുറമെ അപകടമുണ്ടായ സ്ഥലത്തിനു സമീപമുണ്ടായിരുന്ന ഐഎന്എസ് തരംഗിണിയെ ഉടന്തന്നെ രക്ഷാപ്രവര്ത്തനത്തിനായി നിയോഗിച്ചു.
നാലിന് വൈകുന്നേരം നാലോടെ കപ്പല് തെരച്ചില് മേഖലയിലെത്തി. കാണാതായവര്ക്കായുള്ള തെരച്ചില് ഊര്ജിതമാക്കുന്നതിന് കൊച്ചിയില്നിന്ന് ഐഎന്എസ് ഇക്ഷക് പുറപ്പെടുകയും നിലവില് ആ പ്രദേശത്തു തെരച്ചില് തുടരുകയും ചെയ്യുന്നുവെന്നും നാവികസേന വ്യക്തമാക്കി.
National
ന്യൂഡൽഹി: ഇറാൻ യുദ്ധക്കപ്പൽ ഐറിസ് ദേന അന്തര്വാഹിനി ആക്രമണത്തിൽ തകർത്ത സംഭവത്തിൽ ആദ്യ പ്രതികരണവുമായി ഇന്ത്യ. ശ്രീലങ്കൻ തീരത്തിനോട് ചേർന്ന് യുഎസിന്റെ ആണവ അന്തര്വാഹിനി ടോര്പിഡോ നടത്തിയ ആക്രമണത്തിലാണ് ഐറിസ് ദേന തകർന്നത്.
യുഎസ് ആക്രമണത്തിന് പിന്നാലെ ഇന്ത്യയും രക്ഷാപ്രവര്ത്തനത്തിന് നടപടി ആരംഭിച്ചിരുന്നതായാണ് നാവികസേന വാര്ത്താക്കുറിപ്പിൽ വ്യക്തമാക്കിയത്. ശ്രീലങ്കൻ നേവിയിൽ നിന്ന് വിവരം ലഭിച്ച ഉടനെ ഹെലികോപ്ടറുകളും കപ്പലുകളും അയച്ചിരുന്നുവെന്നും നാവികസേന അറിയിച്ചു.
എന്നാൽ ഇന്ത്യൻ കപ്പലുകൾ എത്തിയപ്പോഴേക്കും ശ്രീലങ്കൻ സേന രക്ഷാപ്രവർത്തനം നടത്തിയെന്നും ഇവർക്ക് വേണ്ട മറ്റു സഹായങ്ങൾ നൽകിയെന്നും നാവികസേന പുറത്തിറക്കിയ വാര്ത്താക്കുറിപ്പിൽ പറയുന്നു.
കൊച്ചിയിൽ നിന്ന് ഐഎൻഎസ് ഇഷ്ക് കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിലിന്റെ ഭാഗമായി സംഭവ സ്ഥലത്തെത്തിയിരുന്നു. മറ്റു നടപടികൾ പുരോഗമിക്കുകയാണെന്നും നാവികസേന വാർത്തക്കുറിപ്പിൽ കൂട്ടിച്ചേർത്തു.
National
ചെന്നൈ: ഇന്ത്യൻ നാവികസേനയുടെ കരുത്ത് വർധിപ്പിച്ച് ഐഎൻഎസ് അഞ്ജദീപ് ജലംതൊട്ടു. അന്തർവാഹിനി പ്രതിരോധ യുദ്ധക്കപ്പലായ അഞ്ജദീപ് നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠി ചെന്നൈ തുറമുഖത്ത് കമ്മീഷൻ ചെയ്തു.
എട്ട് ആന്റി-സബ്മറൈൻ വാർഫെയർ-ഷാലോ വാട്ടർ ക്രാഫ്റ്റുകളിൽ മൂന്നാമത്തേതാണിത്. കപ്പലിൽ തദ്ദേശീയമായി നിർമിച്ച, അത്യാധുനിക ആന്റി-സബ്മറൈൻ ആയുധങ്ങളും സെൻസറുകളുമുണ്ട്. കൂടാതെ ഭാരംകുറഞ്ഞ ടോർപ്പിഡോകളും എഎസ്ഡബ്ല്യൂ റോക്കറ്റുകളും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.
കോൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ്ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സാണ് കപ്പൽ നിർമിച്ചത്. ഡോൾഫിൻ ഹണ്ടർ എന്ന വിശേഷണമുള്ള ഈ കപ്പലിന് 77 മീറ്റർ നീളമാണുള്ളത്. തീരപ്രദേശത്തിനു സമീപത്തുള്ള ശത്രു അന്തർവാഹിനികളെ കണ്ടെത്തി നിർവീര്യമാക്കാനുള്ള സജ്ജീകരണങ്ങളോടെയാണ് കപ്പലിന്റെ രൂപകല്പന.
Kerala
കൊച്ചി: ഇന്ത്യൻ നാവികസേനയുടെ പരിശീലന കപ്പലായ ഐഎൻഎസ് സുദർശിനി സമുദ്രാന്തര പര്യവേക്ഷണത്തിനായി (ലോകയാൻ 26) പുറപ്പെട്ടു.
കൊച്ചിയിലെ ദക്ഷിണ നാവിക ആസ്ഥാനത്ത് ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് വൈസ് അഡ്മിറൽ സമീർ സക്സേന കപ്പലിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.
ഇന്ത്യയുടെ സമുദ്രയാത്രാ പൈതൃകം ആവിഷ്കരിക്കുന്ന പ്രദർശനം കപ്പലിലുണ്ട്.
CAREER DEEPIKA
ഇന്ത്യൻ നേവിയിൽ എക്സിക്യുട്ടീവ് ആൻഡ് ടെക്നിക്കൽ ബ്രാഞ്ചിലെ ഓഫീസർ തെരഞ്ഞടുപ്പിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു (ബിടെക്) എൻട്രി സ്കീം മുഖേനയാണ് തിരഞ്ഞെടുപ്പ്. പെർമനന്റ് കമ്മീഷൻ നിയമനമാണ്.
44 ഒഴിവുണ്ട്. ഇതിൽ ഏഴ് ഒഴിവ് വനിതകൾക്കാണ്. 2025-ലെ ജെഇഇ മെയിൻ റാങ്ക് ലിസ്റ്റ് അടിസ്ഥാനമാക്കിയായിരിക്കും തെരഞ്ഞെടുപ്പ്. 2026 ജൂലായിൽ ഏഴിമലയിലെ നാവിക അക്കാദമിയിൽ കോഴ്സ് ആരംഭിക്കും.
യോഗ്യത: പ്ലസ്ടു/ തത്തുല്യം.ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിലായി ആകെ 70 ശതമാനം മാർക്കും ഇംഗ്ലീഷിൽ 50 ശതമാനവും (പത്താംക്ലാസ്/പന്ത്രണ്ടാം തലം) മാർക്കുമുണ്ടായിരിക്കണം. അപേക്ഷകർ 2025-ലെ ജെഇഇ മെയിൻ പരീക്ഷ എഴുതിയവരായിരിക്കണം.
പ്രായം: അപേക്ഷകർ 2007 ജനുവരി രണ്ടിനും 2009 ജൂലായ് ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.joinindiannavy.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
National
ന്യൂഡൽഹി: നാവികസേനയ്ക്കുവേണ്ടി 7,995 കോടിരൂപ മുടക്കി അത്യാധുനിക എംഎച്ച്-60 ആർ ഹെലികോപ്റ്ററുകൾ വാങ്ങുന്നതിനിന് ഇന്ത്യയും യുഎസും ധാരണയിലെത്തി.
നാവികസേനയുടെ 24 സീഹോക്ക് ഹെലികോപ്റ്റർ വ്യൂഹത്തെ പിന്തുണയ്ക്കുകയെന്ന ദൗത്യമാണ് എംഎച്ച്-60 ആർ ഹെലികോപ്റ്റർ വ്യൂഹത്തിന്. അഞ്ചുവർഷംകൊണ്ടാണ് കൈമാറ്റം പൂർത്തിയാകുകയെന്നു പ്രതിരോധമന്ത്രാലയം അറിയിച്ചു.
ഓഗസ്റ്റിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് 50 ശതമാനം തീരുവ ചുമത്തിയതോടെ പ്രതിസന്ധിയിലായ ഉഭയകക്ഷിബന്ധം മെച്ചപ്പെടുന്നു എന്നതിന്റെ സൂചനയാണു കരാർ. ഹെലികോപ്റ്റർ ഇടപാടു സംബന്ധിച്ച് 2020 ഫെബ്രുവരിയിലാണ് ഇരു രാജ്യങ്ങളും കരാറിലൊപ്പിട്ടത്.
Kerala
കൊച്ചി: അന്തര്വാഹിനി ആക്രമണ പ്രതിരോധ കപ്പല് നാവികസേനക്ക് കൈമാറി കൊച്ചിന് ഷിപ്പ്യാര്ഡ്. തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക സാങ്കേതികത്തികവോടെ നിര്മിച്ച 'ഐഎന്എസ് മാഹി'യാണ് കൈമാറിയത്.
നാവികസേന്ക്കുവേണ്ടി കൊച്ചി കപ്പല്ശാല നിര്മിക്കുന്ന എട്ട് അന്തര്വാഹിനി ആക്രമണ പ്രതിരോധ കപ്പലുകളില് ആദ്യത്തേതാണ് ഐഎന്എസ് മാഹി. കപ്പലുകളുടെ രൂപകല്പ്പന, നിര്മാണം, പരിപാലനം എന്നിവയില് അന്താരാഷ്ട്ര നിലവാരം ഉറപ്പുവരുത്തുന്ന ഡെറ്റ് നോസ്കെ വെരിറ്റസ് ഏജന്സിയുടെ സുരക്ഷാ മാനദണ്ഡങ്ങള്ക്കനുസൃതമായാണ് ഐഎന്എസ് മാഹി നിര്മിച്ചത്.
78 മീറ്റര് നീളമുള്ള ഐഎന്എസ് മാഹി രാജ്യത്തെ ഏറ്റവും വലിയ ഡീസല് എഞ്ചിന്-വാട്ടര്ജെറ്റില് പ്രവര്ത്തിക്കുന്ന നാവിക പടക്കപ്പലാണ്. മണിക്കൂറില് 25 നോട്ടിക്കല് മൈല് വേഗത്തില് സഞ്ചരിക്കാന് ശേഷിയുള്ള കപ്പലില് അത്യാധുനിക അണ്ടര്വാട്ടര് സെന്സറുകള്, വെള്ളത്തില്നിന്നും വിക്ഷേപിക്കാവുന്ന സ്വയം നിയന്ത്രിത ടോര്പ്പിഡോകള്, റോക്കറ്റുകള്, മൈനുകള് വിന്യസിക്കാനുള്ള സംവിധാനം എന്നിവ ഒരുക്കിയിട്ടുണ്ട്.
സമുദ്രാന്തര് ഭാഗത്തെ അന്തര്വാഹിനി സാന്നിധ്യം തിരിച്ചറിയുന്നതിനും തിരച്ചിലിനും രക്ഷാദൗത്യങ്ങള്ക്കും ഐഎന്എസ് മാഹി ഉപകരിക്കും. കേന്ദ്രസര്ക്കാരിന്റെ ആത്മനിര്ഭര് ഭാരതിനു കീഴില് 90 ശതമാനവും തദ്ദേശീയമായി രൂപകല്പ്പന ചെയ്തു നിര്മിക്കുന്നവയാണ് അന്തര്വാഹിനി ആക്രമണ പ്രതിരോധ കപ്പലുകള്.
National
ന്യൂഡൽഹി: നാവികസേനയ്ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗോവയിലെ കാര്വാര് തീരത്ത് ഐഎൻഎസ് വിക്രാന്തിലെ നാവികര്ക്കൊപ്പമാണ് പ്രധാനമന്ത്രിയുടെ ഈ വര്ഷത്തെ ദീപാവലി ആഘോഷം.
സൈനിക വേഷത്തിലെത്തിയ മോദി നാവിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഐഎൻഎസ് വിക്രാന്തിന്റെ വീര ഭൂമിയിൽ നിന്നും രാജ്യത്തെ എല്ലാവർക്കും ദീപാവലി ആശംസകൾ നേരുന്നു എന്ന് പറഞ്ഞ പ്രധാനമന്ത്രി സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ അവസരം ലഭിച്ചത് ഭാഗ്യമാണെന്നും കൂട്ടിച്ചേർത്തു.
"ഇന്ന് അദ്ഭുതകരമായ ഒരു ദിവസമാണ്. ഈ രംഗം അവിസ്മരണീയമാണ്. ഇന്ന്, ഒരു വശത്ത്, എനിക്ക് സമുദ്രമുണ്ട്, മറുവശത്ത്, ഭാരതമാതാവിന്റെ ധീരരായ സൈനികരുടെ ശക്തി എനിക്കുണ്ട്. ഇന്ന്, ഒരു വശത്ത് എനിക്ക് അനന്തമായ ചക്രവാളങ്ങളും അനന്തമായ ആകാശവുമുണ്ട്, മറുവശത്ത് അനന്തമായ ശക്തികൾ ഉൾക്കൊള്ളുന്ന ഈ ഭീമൻ ഐഎൻഎസ് വിക്രാന്തും എനിക്കുണ്ട്. സമുദ്രജലത്തിലെ സൂര്യരശ്മികളുടെ തിളക്കം ധീരരായ സൈനികർ കത്തിച്ച ദീപാവലി വിളക്കുകൾ പോലെയാണ്'- പ്രധാനമന്ത്രി പറഞ്ഞു.
ഞായറാഴ്ച ഐഎന്എസ് വിക്രാന്തിലാണ് കഴിഞ്ഞതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എന്റെ കുടുംബം നിങ്ങളാണ്, അതുകൊണ്ട് നിങ്ങൾക്കൊപ്പമാണ് ദീപാവലി. ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന്റെ പ്രതിബന്ധതയുടെ തെളിവാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
CAREER DEEPIKA
ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ് ബ്രാഞ്ചിലെ ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽ ഷോർട്ട് സർവീസ് കമ്മീഷൻ നിയമനം. 15 ഒഴിവ്. അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കുമാണ് അവസരം. ഓഗസ്റ്റ് 17 വരെ ഓൺലൈനായി അപേക്ഷിക്കാം. 2026 ജനുവരിയിൽ ഏഴിമല നാവിക അക്കാദമിയിൽ ആരംഭിക്കുന്ന പരിശീലനത്തിലൂടെയാണു നിയമനം.
യോഗ്യത: എംഎസ്സി/ബിഇ/ബിടെക്/എംടെക് (കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ സയൻസ് ആൻഡ് എൻജി./കംപ്യൂട്ടർ എൻജി./ഐടി/സോഫ്റ്റ്വേർ സിസ്റ്റംസ്/സൈബർ സെക്യൂരിറ്റി/സിസ്റ്റം അഡ്മിനിസ്ട്രേഷൻ ആൻഡ് നെറ്റ്വർക്കിംഗ്/കംപ്യൂട്ടർ സിസ്റ്റംസ് ആൻഡ് നെറ്റ്വർക്കിംഗ്/ഡേറ്റ അനലിറ്റിക്സ്/ആർട്ടിഫിഷൽ ഇന്റലിജൻസ്).
അല്ലെങ്കിൽ എംസിഎ, ബിസിഎ/ബിഎസ്സി (കംപ്യൂട്ടർ സയൻസ്/ഐടി). യോഗ്യതകൾ 60% മാർക്കോടെ നേടിയതാകണം. പത്താം ക്ലാസ്/പ്ലസ് ടുവിന് ഇംഗ്ലീഷിന് 60% മാർക്ക് വേണം.
പ്രായം: 2001 ജനുവരി 2നും 2006 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവർ. ശമ്പളം: 56,100. www.joinindiannavy.gov.in